
വർക്കല: കേരള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വർഷങ്ങളായി ബീച്ച് ലൈഫ് ഗാർഡായി സേവനമനുഷ്ഠിച്ച അബ്ദുൽ റഹ്മാന്റെ വിരമിക്കൽ ചടങ്ങ് വർക്കല ബീച്ചിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ടൂറിസം പോലീസിന്റെയും ടൂറിസം ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ലൈഫ് ഗാർഡ് സൂപ്പർവൈസർമാരും സഹപ്രവർത്തകരായ ലൈഫ് ഗാർഡുകളും പങ്കെടുത്തു.

ചടങ്ങ് പ്രശസ്ത സിനിമാനടൻ അസീസ് പരിപാടി ഉദ്ഘാടനം ചെയ്തു. കടൽത്തീര സുരക്ഷാ രംഗത്ത് അബ്ദുൽ റഹ്മാൻ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. നിരവധി സഞ്ചാരികളുടെയും നാട്ടുകാരുടെയും ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന്റെ സേവനം നിർണായകമായിരുന്നുവെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്ത് അബ്ദുൽ റഹ്മാനെ പൊന്നാട അണിയിച്ച് ആദരിച്ചു. സഹപ്രവർത്തകർ അദ്ദേഹത്തോടൊപ്പമുള്ള സേവനകാല അനുഭവങ്ങൾ പങ്കുവെച്ചത് ചടങ്ങിനെ ഹൃദയസ്പർശിയായി മാറ്റി.

വർക്കല ബീച്ചിലെ സുരക്ഷാ പ്രവർത്തനങ്ങളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന അബ്ദുൽ റഹ്മാന്റെ സേവനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. ചടങ്ങിന് ശേഷം സ്നേഹവിരുന്നും സംഘടിപ്പിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …