Breaking News

പരാതി പരിഹാര അദാലത്തുകള്‍; മന്ത്രിമാര്‍ ജനങ്ങളില്‍നിന്ന് പരാതി കേള്‍ക്കും

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജില്ലാതല പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മന്ത്രിമാരുടെ നേതൃത്വത്തിലാണ് അദാലത്തുകള്‍ സംഘടിപ്പിക്കുക. ഫെബ്രുവരി 1 മുതല്‍ 18വരെയുള്ള അദാലത്തുകളില്‍ മന്ത്രിമാര്‍ ബ്ലോക്ക് തലത്തില്‍ ജനങ്ങളില്‍നിന്ന് പരാതി കേള്‍ക്കും. പരാതികള്‍ അതതു ദിവസം തന്നെ തീര്‍പ്പാക്കുമെന്ന് ഉറപ്പാക്കാന്‍ 14 സെക്രട്ടറിമാരെയും നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അദാലത്തില്‍ പങ്കെടുക്കില്ല.

മന്ത്രിമാരും പങ്കെടുക്കുന്ന ജില്ലയും തീയതിയും:

1) തിരുവനന്തപുരം-കടകംപള്ളി സുരേന്ദ്രന്‍ (ഫെബ്രുവരി 8, 9, 10)
2) കൊല്ലം-മെഴ്‌സിക്കുട്ടിയമ്മ, കെ.രാജു (ഫെബ്രുവരി 1, 2, 4)
3) പത്തനംതിട്ട-കെ.രാജു, എ.സി.മൊയ്തീന്‍ (ഫെബ്രുവരി 15, 16, 18)
4) ആലപ്പുഴ-ജി.സുധാകരന്‍, ടി.എം.തോമസ് ഐസക്, പി.തിലോത്തമന്‍ (ഫെബ്രുവരി 1, 2, 3)
5) കോട്ടയം-പി.തിലോത്തമന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.ടി.ജലീല്‍ (ഫെബ്രുവരി 15,16,18)
6) ഇടുക്കി-എം.എം.മണി, ഇ.ചന്ദ്രശേഖരന്‍, സി.രവീന്ദ്രനാഥ് (15, 16, 18)
7) എറണാകുളം-വി.എസ്.സുനില്‍കുമാര്‍, ഇ.പി.ജയരാജന്‍, ജി.സുധാകരന്‍ (ഫെബ്രുവരി 15, 16, 18)
8) തൃശൂര്‍-എ.സി മൊയ്തീന്‍, വി.എസ്.സുനില്‍കുമാര്‍, സി.രവീന്ദ്രനാഥ് (ഫെബ്രുവരി 1, 2, 4)
9) പാലക്കാട്-എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി, വി.എസ്.സുനില്‍കുമാര്‍ (ഫെബ്രുവരി 8, 9, 11)
10) മലപ്പുറം-കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ (ഫെബ്രുവരി 8, 9, 11)
11) കോഴിക്കോട്-കെ.ടി.ജലീല്‍, എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ (ഫെബ്രുവരി 1, 2, 3)
12) വയനാട്-കടന്നപ്പള്ളി രാമചന്ദ്രന്‍, എ.കെ.ബാലന്‍, ഇ.ചന്ദ്രശേഖരന്‍ (ഫെബ്രുവരി 15, 16)
13) കണ്ണൂര്‍-ഇ.പി.ജയരാജന്‍, കെ.കെ.ശൈലജ (ഫെബ്രുവരി 1, 2, 4)
14) കാസര്‍കോട്-ഇ. ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ (ഫെബ്രുവരി 8, 9)

Related posts

Leave a Reply

Your email address will not be published. Required fields are marked *