Breaking News

ബംഗാള്‍ വനംമന്ത്രി രാജിവച്ചു; ബി.ജെ.പിയിലേക്കെന്ന് സൂചന: മമതയ്ക്ക് തിരിച്ചടി

മമത ബാനര്‍ജി, രാജീവ് ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ വനംവകുപ്പ് മന്ത്രി രാജീബ് ബാനര്‍ജി രാജിവച്ചു. രാജീവ് ബാനര്‍ജിയുടെ രാജിയോടെ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജീബ് ബാനര്‍ജിയുടെ രാജി. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരായ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം രാജീവ് ബാനര്‍ജി ആരോപിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി തൃണമൂലില്‍ നിന്ന് കൊഴിഞ്ഞുപോയി ബിജെപി ക്യാംപില്‍ ചേരുന്നത് പതിവായിരിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ കൊഴിഞ്ഞുപോക്ക് പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *