Breaking News

വർക്കലയിൽ 108 ആംബുലൻസ് ജീവനക്കാരനെ ആക്രമിക്കാനും മൊബൈൽ തട്ടിപ്പറിക്കാനും ശ്രമിച്ചതായി പരാതി.

വർക്കല: രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചശേഷം തിരികെ വർക്കലയിലേക്ക് മടങ്ങുകയായിരുന്ന 108 ആംബുലൻസിലെ ജീവനക്കാരനെ ചെറുന്നിയൂർ സ്കൂളിനു സമീപത്തു വച്ച് ആക്രമിക്കാനും മൊബൈൽ ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചതായി പരാതി.

സംഭവത്തിൽ ആബുലൻസ് ജീവനക്കാരൻ കല്ലമ്പലം സ്വദേശിയായ ബി.എസ്. മൻസിൽ ഷാനവാസ് വർക്കല പോലീസ് സ്റ്റേഷനിൽ പരാതി നൽകി.തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെ വർക്കല ചെറുന്നിയൂർ ഗവൺമെന്റ് ഹൈസ്കൂളിന് മുന്നിലായിരുന്നു സംഭവം. റോഡിൽ സ്‌കൂളിന് സമീപത്തുള്ള രണ്ട് ഹമ്പുകൾ കാരണം ആംബുലൻസ് വളരെ പതുക്കെയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.ആ സമയത്ത് റോഡരികിൽ നിന്നിരുന്ന ഒരു യുവാവ് ആംബുലൻസ് ജീവനക്കാരനോട് അസഭ്യം പറയുകയും , അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.

ആംബുലൻസ് ജീവനക്കാരൻ വാഹനം നിർത്തി തന്നെ അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവ് ജീവനക്കാരന്റെ കൈപിടിച്ച് തിരിച്ച് ഉപദ്രവിക്കാനും, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിക്കാനും ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ മുൻപരിചയ മില്ലെന്നും പരാതിക്കാരനായ ഷാനവാസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് വർക്കല പോലീസ്

Related posts

Leave a Reply

Your email address will not be published. Required fields are marked *