Breaking News

ഓണം ബംപര്‍: സമ്മാനാര്‍ഹന് പണം നല്‍കരുതെന്ന ആവശ്യമുന്നയിച്ച് പരാതി

കോട്ടയം: കേരള സംസ്ഥാന സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് പണം നല്‍കരുതെന്ന ആവശ്യമുന്നയിച്ച് പരാതി. തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം സമ്മാനം ലഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ പാടില്ലെന്നാണു നിയമം. തമിഴ്‌നാട് സ്വദേശിയായ ഡി.അന്‍പുറോസാണ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും പരാതി നല്‍കിയത്. ബ്രിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമയാണ് അന്‍പുറോസ്.

നിയമപ്രകാരമല്ലാതെ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിന് ലഭിച്ച സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വിനിയോഗിക്കണമെന്നും അന്‍പുറോസ് പരാതിയില്‍ ആവശ്യപ്പെടുന്നു. കരിഞ്ചന്തയില്‍ വില്‍പന നടത്തിയ വ്യക്തിക്ക് ഉള്‍പ്പെടെയാണു സമ്മാനം ലഭിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, മറ്റു സംസ്ഥാനങ്ങളിലെ മേല്‍വിലാസക്കാര്‍ക്കു സമ്മാനം ലഭിച്ചാല്‍ അതു പരിശോധിക്കുന്നതിനായി ലോട്ടറി വകുപ്പില്‍ പ്രത്യേക സമിതിയുണ്ടെന്നും ആ നടപടിക്രമം കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സമ്മാനം നല്‍കൂ എന്നും ലോട്ടറി അധികൃതര്‍ അറിയിച്ചു. കേരളത്തിലെ ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ അനുമതിയില്ല. കേരളത്തിലെത്തി മറ്റു സംസ്ഥാനക്കാര്‍ ലോട്ടറി വാങ്ങിയാല്‍ അതു തടയാനാകില്ലെന്നും അവര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *