Breaking News

സഹപാഠിക്ക് വീടൊരുക്കി കുട്ടിക്കാലം കൂട്ടായ്മ

വർക്കല: ഒന്നിച്ചു പഠിച്ച കൂട്ടുകാരിക്ക് വീടൊരുക്കി വർക്കല ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. 1991 വർഷത്തെ എസ്.എസ്.എൽ.സി. ബാച്ച് ആയ കുട്ടിക്കാലം 91 ന്റെ നേതൃത്വത്തിലാണ് വീട് ഒരുക്കിയത്. സഹപാഠിയുടെ ആഗ്രഹസാഫല്യത്തിന് കൂട്ടായ്മ മുന്നിട്ടിറങ്ങു കയായിരുന്നു. 6.15 ലക്ഷം രൂപ ചിലവഴിച്ച് 410 ചതുരശ്രഅടി വിസ്തീർണത്തിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ നിർമാണം പൂർത്തിയായി. താക്കോൽദാന ചടങ്ങ് ജനുവരി 9-ന് രാവിലെ 10ന് വർക്കല ജി.എം.എച്ച്.എസ്.എസിൽ നടക്കും. യോഗം വി.ജോയി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സ്കൂളിലെ പൂർവ അധ്യാപകർ ചേർന്ന് താക്കോൽ കൈമാറും. കൂട്ടായ്മയിലെ അംഗമായ സന്തോഷ് ആണ് കരാർ ഏറ്റെടുത്ത വീട് നിർമ്മാണം പൂർത്തിയാക്കിയത് . സന്തോഷിനെ ചടങ്ങിൽ ആദരിക്കും. പരിപാടിയിൽ പൂർവ അധ്യാപകരെ ഗുരുദക്ഷിണ നൽകി ആദരിക്കും. 2019 കുട്ടിക്കാലം കൂട്ടായ്മ ഓട്ടിസം അവസ്ഥ നേരിടുന്ന കുട്ടിക്ക് ഒരു ലക്ഷം രൂപയുടെ സഹായം നൽകിയിരുന്നു. മൂന്നു കൂട്ടുകാർക്ക് ചികിത്സാ സഹായ വും നൽകിയിട്ടുണ്ട് . ഇതുപോലുള്ള നല്ല പരിപാടികൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ തുടർന്നും ഉണ്ടാകുമെന്ന് കൂട്ടായ്മ അംഗങ്ങൾ അറിയിച്ചു . ഡി.ഷിബി, അനീഷ്, എ.കെ. ബിനു, ദീപ, പരിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *