Breaking News

വർക്കല സബ് ഡിവിഷൻ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു.

വർക്കല : ജനുവരി എട്ട് ശനിയാഴ്ച രാത്രി മുഴുവൻ വർക്കല സബ് ഡിവിഷൻ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കേസുകളിലായി 55 പേരെ അറസ്റ്റ് ചെയ്തു. ഗുണ്ടകൾക്കും ആൻറി സോഷ്യൽസിനും കുറ്റവാളികൾക്കും എതിരായി വർക്കല സബ് ഡിവിഷൻ പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 6 ലോങ്ങ് പെൻറിംഗ് വാറണ്ട് ഉള്ള വളരെക്കാലമായി പോലീസിനെ വെട്ടിച്ച് ഒളിച്ചു നടന്ന പ്രതികളെയും 17 വാറണ്ട് പ്രതികളെയും നിലവിൽ അന്വേഷണത്തിലിരിക്കുന്ന വിവിധ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെടേണ്ട ഒമ്പത് പ്രതികളെയും അറസ്റ്റുചെയ്തു. വർക്കല സബ് ഡിവിഷൻ പരിധിയിൽ ഉള്ള 59 ആക്ടീവായ റൗഡി ഗുണ്ടാലിസ്റ്റിൽ ഉള്ളവരെ വെരിഫൈ ചെയ്യുകയും 23 പേരെ പ്രിവൻറ്റിവ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗുണ്ടാ പ്രവർത്തനങ്ങൾ അമർച്ച ചെയ്യുന്നതി നും സ്ത്രീകൾക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും പൊതു സമാധാനനില മെച്ചപ്പെടുത്തുന്നതിനാ യും തിരുവനന്തപുരം ജില്ലാ റൂറൽ പോലീസ് മേധാവി ഡോക്ടർ ദിവ്യ വി ഗോപിനാഥ്ൻറെ പ്രത്യേക പ്ലാൻ പ്രകാരം ആയിരുന്നു സ്പെഷ്യൽ ഡ്രൈവ്.

സ്പെഷ്യൽ ഡ്രൈവിൽ വർക്കല സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിലെ എസ്.എച്.ഓ മാരായ വി .പ്രശാന്ത്. ശ്രീജേഷ് ,ചന്ദ്രദാസ് , അജേഷ്, ഫറോസ്, ശ്രീജിത്ത് എന്നിവരും, വർക്കല ഡി.വൈ.എസ്.പി നിയാസിൻറെ നേതൃത്വത്തിൽ പങ്കെടുത്തിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *