Breaking News

വർക്കല മേൽവെട്ടൂരിൽ മണ്ണിടിഞ്ഞു വീണ് രണ്ട് പേർ മണ്ണിനടിയിൽ പ്പെട്ടു. ഒരു മരണം

അപകടത്തിൽ പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം

വർക്കല: മേൽവെട്ടൂരിൽ ലക്ഷം വീട് കോളനിക്കു സമീപം ഉദയ നഗറിൽ മണ്ണിടിഞ്ഞു വീണ് രണ്ട് പേർ മണ്ണിനടിയിലായി. ഒരാൾ മരണപ്പെട്ടു. പരവൂർ, പോളച്ചിറ, വാറുവിള വീട്ടിൽ സുബി എന്ന് വിളിക്കുന്ന വികാസ് (35) ആണ് മരിച്ചത്. അപകടത്തിൽപെട്ട പരവൂർ ഒഴുകുപാറ പോളച്ചിറ അതിരുവിള വീട്ടിൽ ഉണ്ണി (48) ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തിൽ മരണപ്പെട്ട സുബി
സുബിക്ക് പ്രഥമ ശുസ്രൂക്ഷ നൽകുന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ

വ്യാഴാഴ്ച വൈകുന്നേരം 4.30 തോടെയാണ് സംഭവം. മേൽ വെട്ടൂർ ജംഗ്ഷ നിൽ ലക്ഷം വീട് കോളനിക്ക് സമീപമുള്ള ബാബു വിലാസത്തിൽ ബാബുവിന്റെ വീടിന് പുറകിലെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനിടയിൽ സമീപത്ത് ഉണ്ടായിരുന്ന കക്കൂസ് ഉൾപ്പെടെ ഇടിഞ്ഞു വീഴുകയായിരുന്നു.

മണ്ണിനടിയിൽപ്പെട്ട ഉണ്ണിയെ രക്ഷപ്പെടുത്താനുള്ള ശ്രമം

ആറു പേർ ചേർന്നാണ് സംരക്ഷണ ഭിത്തി നിർമാണത്തിന് എത്തിയത്. അപകട സമയം സുബിയും ഉണ്ണിയുമാണ് താഴെ ഉണ്ടായിരുന്നത്.

ഇവരുടെ മുകളിലേക്ക് പെട്ടെന്ന് മണ്ണും കക്കൂസും ഉൾപ്പെടെ ഇടിഞ്ഞു വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവരും നാട്ടുകാരും നിലവിളിച്ച് ആളെ കൂട്ടുകയും ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ഫയർ ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്.

ശ്വാസമുണ്ടോയെന്ന് നോക്കുന്ന രക്ഷാപ്രവർത്തകൻ

വികാസിനെ പുറത്തെടുത്ത സമയത്ത് ബോധം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഫയർ ഫോഴ്സ് പ്രാഥമിക ശുശ്രൂഷ നൽകി വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാ യില്ല. തൊട്ട് പിന്നാലെ ഉണ്ണിയെയും ആശുപത്രിയിലേക്ക് മാറ്റി.

സംഭവിച്ച കാര്യങ്ങൾ ഉണ്ണി ബീക്കൺ ന്യൂസിനോട് വിശദീകരിക്കുന്നു

മതിൽകെട്ടിനു താഴെ നിന്ന് കോൺക്രീറ്റു പണി ചെയ്യവേ ഒട്ടും പ്രതീക്ഷിക്കാതെ മണ്ണിടിഞ്ഞു തങ്ങളുടെ മേൽ വീഴുകയും, പൂർണ്ണമായും തങ്ങൾ മണ്ണിനടിയിലാവുകയും ചെയ്തുവെന്ന് അപകടത്തിൽ നിന്ന് രക്ഷപെട്ട ഉണ്ണി ബീക്കൺ ന്യൂസിനോട് പ്രതികരിച്ചു. അപകടത്തിൽ തന്റെ കാലിനു പൊട്ടൽ മാത്രമേയുള്ളു വെന്നു പറയുമ്പോഴും ഉണ്ണിയുടെ മുഖത്ത് ഭയവും സഹപ്രവർത്തകന്റെ വിയോഗത്തിലുള്ള ദുഖവും നിഴലിച്ചിരുന്നു. കടയ്ക്കാവൂർ, വർക്കല പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വർക്കല ഡി.വൈ.എസ്.പി പി നിയാസ് സ്ഥലം സന്ദർശിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *