
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിനായി സജ്ജമാക്കിയ പ്രത്യേക ഫാർമസിയുടെ ഉദ്ഘാടനം ആശുപത്രി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു.
കുട്ടികൾക്കായുള്ള മരുന്നുകളുടെ ലഭ്യതയും ചികിത്സാ സേവനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആശുപത്രിയുടെ ഒന്നാം നിലയിൽ പ്രത്യേക ഫാർമസി ആരംഭിച്ചിരിക്കുന്നത്. പീഡിയാട്രിക് വിഭാഗത്തിലെ രോഗികൾക്കും അവരുടെ രക്ഷിതാക്കൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഫാർമസി സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ സംവിധാനം സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സെക്രട്ടറി പറഞ്ഞു.

ചടങ്ങിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ടി.ടി. പ്രഭാകരൻ, ഡോ. നിഷാദ് എസ്.കെ, ഡോ. എസ്. ഷാജി, ഡോ. സുഘോഷ് മിത്ര, ഡോ. ആർ. നടരാജൻ, ഡോ. കെ. ജോഷി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി, നഴ്സിംഗ് വിഭാഗം ജീവനക്കാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
പുതിയ ഫാർമസിയുടെ പ്രവർത്തനം ഇന്നുമുതൽ ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികൾക്കായുള്ള ആരോഗ്യസേവനങ്ങൾ കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാ ക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് പുതിയ ഫാർമസിയെന്ന് അധികൃതർ വ്യക്തമാക്കി

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …