Breaking News

സിവിൽ ഡിഫൻസ് വോളിന്റിയറിന്റെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം.

ആറ്റിങ്ങൽ: ആറ്റിങ്ങൽ അഗ്നിശമന നിലയത്തിലെ സിവിൽ ഡിഫൻസ് വോളിന്റിയറായ ആറ്റിങ്ങൽ കരിച്ചിയിൽ പനവേലിപ്പറമ്പ് സ്വദേശി അശ്വതി ചന്ദ്രന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം. തിങ്കളാഴിച്ച രാവിലെ 9.30 ഓടെ പനവേലിപ്പറമ്പ് ശാസ്ത ക്ഷേത്രത്തിനു സമീപം
ആരോൺ വില്ലയിൽ ജിനിലിഗ്നേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലുണ്ടായ തീപിടുത്തമാണ് സിവിൽ ഡിഫൻസ് വോളണ്ടിയർ ആയ അശ്വതി ചന്ദ്രന്റെ മനസ്സാന്നിധ്യം കൊണ്ട് മാത്രം വൻ ദുരന്തം ഒഴിവായത്. കുടിവെള്ള ആവശ്യങ്ങൾക്ക് കിണറ്റിൽ സ്ഥാപിച്ചിരുന്ന മോട്ടോർ ഓണാക്കിയ ശേഷം വീട്ടുകാർ പുറത്തു പോവുകയായി രുന്നു. മോട്ടോർ അമിതമായി ചൂടാക്കുകയും സ്വിച്ച് ബോർഡിന് തീ പിടിക്കുകയും ചെയ്തു. ഇത് സമീപത്തെ വാഷിങ് മെഷീനിലേക്ക് പടർന്നു പിടിക്കുകയും വാഷിങ് മെഷീൻ പൂർണമായും കത്തി നശിക്കുകയും ചെയ്തു. ഈ വീട്ടിൽ നിന്നും അമിതമായി തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ അശ്വതി ചന്ദ്രൻ പൂട്ടി കിടന്ന ഗേറ്റ് തകർത്ത് വീട്ടിനുള്ളിൽ കയറി അഗ്നിശമന പ്രവർത്തനങ്ങൾ ചെയ്ത് തീ ശമിപ്പിച്ചു. എന്നാൽ വീടിൻറെ അടുക്കളഭാഗമായതിനാൽ കുക്കിംഗ് ഗ്യാസ് അടക്കം ഉള്ളതിനാൽ ആറ്റിങ്ങൽ അഗ്നിശമന നിലയത്തിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ ഓഫീസർ ജിഷാദ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോഹരൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സേനാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തി തീ പൂർണമായും അണച്ച് അപകടം ഒഴിവാക്കുകയായിരുന്നു. ഒരു വർഷമായി ആറ്റിങ്ങൽ അഗ്നിശമന നിലയത്തിലെ സിവിൽ ഡിഫൻസ് വോളിന്റിയറായി സേവനമനുഷ്ഠിക്കുകയാണ് അശ്വതി. കൂടാതെ ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീ ശിങ്കാരിമേളത്തിന് ചുക്കാൻ പിടിക്കുന്നത് അശ്വതിയാണ്.രണ്ടു മക്കളും അമ്മയുമാണ് വീട്ടിൽ താമസിച്ചു വരുന്നത്.ഭർത്താവ് സുമിത്ത് വിജയ് വിദേശത്താണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *