

ആറ്റിങ്ങൽ: കരിച്ചയിൽ അമ്പലത്തുവാതുക്കൽ മുടിപ്പുര മഹോത്സവം 2024 ന്റെ നോട്ടീസ് പ്രകാശന കർമ്മം ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് ജെ. പീതാംബരൻ നായർ മേൽശാന്തി രാധാകൃഷ്ണശർമ്മക്ക് കൈമാറി കൊണ്ട് നിർവഹിച്ചുകൊണ്ട് നിർവഹിച്ചു. സെക്രട്ടറി അഡ്വ.എൽ.ആർ മധുസൂദനൻ,
വൈസ് പ്രസിഡൻ്റ്മാരായ കെ.എസ്സ് മുരളീധരൻ നായർ, കെ.മുരളീധരൻ നായർ ജോയിൻ്റ് സെക്രട്ടറിമാരായ സുനിൽ കുമാർ, ശ്രീധരൻപിള്ള മറ്റ് ഭരണസമിതി അംഗങ്ങൾ ഭക്തജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


