

കല്ലമ്പലം: കല്ലമ്പലത്ത് മദ്യപിച്ച് റോഡില്‍ വീണു കിടന്നയാളിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി വയോധികന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (65) മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.15 മണിയോടെയായിരുന്നു സംഭവം. വാഹനം തലയില്‍ കൂടി കയറിയതായാണ് ലഭിക്കുന്ന വിവരം. റോഡില്‍ വീണുകിടന്ന ഇയാളുടെ ശരീരത്തുകൂടി നിരവധി വാഹനങ്ങള്‍ കയറിയിറങ്ങിയെന്നും സംശയിക്കുന്നു.

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ്. കടുവയില്‍ പള്ളിക്ക് സമീപം റോഡുവക്കില്‍ ഗ്രാമഫോണ്‍ വില്‍ക്കുന്ന വ്യക്തിയാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

