

ശിവഗിരി: ശിവഗിരിയില്‍ ശ്രീനാരായണഗുരു വിദ്യാദേവതയായി പ്രതിഷ്ഠിച്ച ശാരദാദേവിയുടെ സന്നിധിയില്‍ നവരാത്രി പ്രമാണിച്ച് കലാകാരന്‍മാര്‍ക്ക് കലാപരിപാടികള്‍ അര്‍ച്ചനയായി നടത്തുവാന്‍ അവസരം ഉണ്ടായിരിക്കും. ശാസ്ത്രീയസംഗീതം, ഗാനമേള, നൃത്തനൃത്യങ്ങള്‍, കഥാപ്രസംഗം, ഓട്ടന്‍തുള്ളല്‍, പാഠകം കഥകളി തുടങ്ങിയ കലാപരിപാടികള്‍ 9 ദിവസവും അവതരിപ്പിക്കാവുന്നതാണ്.

കലാപരിപാടികള്‍ കഴിവതും ഗുരുദേവനെയും ഗുരുകൃതികളെയും ആസ്പദമാക്കിയാല്‍ കൂടുതല്‍ സൗകര്യമായിരിക്കുമെന്ന് മഠം അറിയിച്ചു. ഒക്ടോബര്‍ 15 മുതല്‍ 24 വരെയാണ് നവരാത്രിദിനങ്ങള്‍. കലാപരിപാടികള്‍ നടത്തുവാനാഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍ നവരാത്രിയാഘോഷ കമ്മിറ്റി, ശിവഗിരിമഠം, വര്‍ക്കല എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. വിവരങ്ങള്‍ക്ക്: 9048455332.


