

ആറ്റിങ്ങല്‍: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായി പരവൂര്‍കോണം എല്‍.പി സ്‌കൂളിലെ കുരുന്നുകള്‍. എല്‍.പി സ്‌കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ കരുണാലയത്തിലെ ഭിന്നശേഷിക്കാരായ അന്തേവാസികള്‍ക്ക് പൊതിച്ചോറ് കൈമാറി. ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി കുരുന്നുകളോടൊപ്പം ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. കുട്ടികളും അധ്യാപകരും സ്വന്തം വീടുകളില്‍ നിന്നും തയ്യാറാക്കിയ 122 പൊതികളായിരുന്നു കരുണാലയത്തിലെ അമ്പതോളം വരുന്ന അന്തേവാസികളുടെ വിശപ്പടക്കാന്‍ എത്തിച്ചത്.

സ്‌കൂള്‍ പഠനകാലം മുതല്‍ തന്നെ കുഞ്ഞുങ്ങളില്‍ ദയ, കരുണ, സഹജീവി സ്‌നേഹം, സഹകരണ മനോഭാവം തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഹെഡ്മിസ്ട്രസ് മാജിദാ ബീവി പറഞ്ഞു. പി.ടി.എ പ്രസിഡന്റ് എസ്.സൗമ്യ, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ഡോ.എസ്.ഭാസിരാജ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

