

ബെലഗാവി: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍ ബെലഗാവി എയര്‍മെന്‍ ട്രെയിനിംഗ് സ്‌കൂള്‍(എ.ടി.എസ്) സന്ദര്‍ശിച്ചു. എ.ടി.എസ് ബെലഗാവി കമാന്‍ഡിംഗ് എയര്‍ ഓഫീസര്‍ എയര്‍ കമോഡോര്‍ എസ്.ശ്രീധറിനൊപ്പമാണ് അദ്ദേഹം എ.ടി.എസ് സന്ദര്‍ശിച്ചത്. 2022-ല്‍ അവതരിപ്പിച്ച പുതുക്കിയ ഇന്‍ഡക്ഷന്‍ പാറ്റേണ്‍ അനുസരിച്ച് പരിശീലനം നേടുന്ന അഗ്‌നിവീര്‍വായു ട്രെയിനികളുടെ മൂന്നാമത്തെ ബാച്ചുമായി അദ്ദേഹം സംവദിച്ചു. ഭാവിയിലെ യുദ്ധത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള പ്രാപ്തി നേടാനുള്ള പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു.





പരിശീലനം ഒരു ആജീവനാന്ത പ്രക്രിയയാണെന്ന് സി.ഡി.എസ് പരിശീലനാര്‍ത്ഥികളോട് ജനറല്‍ അനില്‍ ചൗഹാന്‍ പറഞ്ഞു. സമഗ്രത, ശാരീരിക ക്ഷമത, അച്ചടക്കം, എസ്പ്രിറ്റ്-ഡി-കോര്‍പ്സ് എന്നിവയിലൂടെ പ്രവര്‍ത്തന മികവ് നേടാന്‍ അദ്ദേഹം പരിശീലനാര്‍ത്ഥികളെ ഉപദേശിച്ചു. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സൈനികരെ പ്രാപ്തരാക്കുന്ന എ.ടി.എസിന്റെ പരിശീലന പരിപാടികളെ അദ്ദേഹം പ്രശംസിച്ചു.




