

ബംഗളുരു: ബംഗളുരു എയര്‍ഫോഴ്‌സ് ഒരു പ്രീമിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ട്രെയിനിംഗ് സെന്ററി(എം.ടി.സി)ന്റെ ചുമതല എയര്‍ കമോഡോര്‍ അഞ്ജലി ഗൗതം ഏറ്റെടുത്തു. മേയ് 20ന് എയര്‍ കമോഡോര്‍ റജീബ് ഭട്ടാചാര്യയില്‍ നിന്നാണ് അഞ്ജലി എം.ടി.സി-ന്റെ ചുമതല ഏറ്റെടുത്തത്. ഇതിന് മുമ്പ് റോഹ്തക്കിലെ പി.ജി.ഐ.എം.എസിലെ അലുമിനിയായിരുന്നു അഞ്ജലി. 1997-ലാണ് ഇവര്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്(ഐ.എ.എഫ്) മെഡിക്കല്‍ ബ്രാഞ്ചിന്റെ ഭാഗമായത്. മെഡിക്കല്‍ ഓഫീസറെന്ന നിലയില്‍ ചണ്ഡീഗഡ്, അലഹബാദ്, ഗുവാഹത്തി, വഡോദര എന്നിവ ഉള്‍പ്പെടുന്നതാണ് അഞ്ജലിയുടെ പ്രവര്‍ത്തന പരിധി.





ഈസ്റ്റേണ്‍ ഫ്രണ്ടിലെ എയര്‍ഫോഴ്സ് ഹോസ്പിറ്റലിന്റെ കമാന്‍ഡായും അഞ്ജലി പ്രവര്‍ത്തിച്ചു. കോളേജ് ഓഫ് ഡിഫന്‍സ് മാനേജ്മെന്റ് സെക്കന്തരാബാദിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയായ അവര്‍ എച്ച്.ഡി.എം.സി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വഡോദരയിലെ എം.എസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ ഡിപ്ലോമയും ന്യൂഡല്‍ഹിയിലെ ഐ.പി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിസാസ്റ്റര്‍ പ്രിപ്പര്‍ഡ്നെസ് പ്ലാനിംഗിലും പുനരധിവാസത്തിലും പി.ജി ഡിപ്ലോമയും അഞ്ജലി നേടിയിട്ടുണ്ട്.




