Breaking News

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് വര്‍ക്ക്‌ഷോപ്പ്, കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകള്‍, ഇലക്ട്രിക് വര്‍ക്ക് ടെന്‍ഡര്‍

തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തി വരുന്ന ഡിപ്ലോമ ഇന്‍ മോണ്ടി സോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സിന്റെ സൗജന്യ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് മെയ് 24, 25 തീയതികളില്‍ വൈകിട്ട് ഏഴു മുതല്‍ എട്ടുവരെ നടത്തുന്നു. താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072592412, 9072592416.

കെല്‍ട്രോണില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എസ്.ഇ.ഒ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യന്‍ അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് മെയ് 25, 30 തീയതികളില്‍ പരിമിത സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തും. പ്ലസ് ടു മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളുമായി നേരിട്ടെത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2325154, 8590605260.

പാറശാല താലൂക്ക് ആശുപത്രിയിലെ സര്‍ജറി വാര്‍ഡിനു മുകളിലുള്ള ഇലക്ട്രിക് കണക്ഷനുകളിലുണ്ടായ തകരാറ് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് മത്സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ഈ മാസം 24 ന് രാവിലെ 10 മുതല്‍ ടെണ്ടര്‍ സ്വീകരിക്കും. ടെണ്ടര്‍ ഫോം ഓഫിസില്‍ നിന്ന് ലഭിക്കും. ജൂണ്‍ നാല് ഉച്ചക്ക് ഒരു മണിക്ക് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫിസില്‍ നേരിട്ട് ബന്ധപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട്അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *