പിടിയിലായത് നിരവധി ക്ഷേത്രക്കവര്‍ച്ച കേസ്സിലെ പ്രതി

വർക്കല∙ചെറുന്നിയൂർ ധർമ ശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ പൊളിച്ച് അകത്തു കടന്ന് പഞ്ചലോഹ അയ്യപ്പ വിഗ്രഹം കവർന്ന കേസിൽ വെട്ടൂർ അയന്തി വലിയ വീട്ടിൽ ക്ഷേത്രത്തിനു സമീപം വിഷ്ണു(24) പൊലീസ് പിടിയിൽ. ഒക്ടോബർ 15ന് ആയിരുന്നു സംഭവം.ഇടവ സ്വദേശിയായ കൂട്ടാളിയും ഒത്ത് ആദ്യം കുരക്കണ്ണി വലിയവീട്ടിൽ ദേവീക്ഷേത്രത്തിലും രണ്ടാമത് അയന്തി വലിയ മേലതിൽ ക്ഷേത്രത്തിലും കവർച്ച നടത്തിയ ശേഷം ആണ് ചെറുന്നിയൂർ എത്തിയത്.
2 കിലോ തൂക്കവും മൂന്നു ലക്ഷം വിലയും വരുന്ന പഞ്ചലോഹ വിഗ്രഹം വിൽപന നടത്താൻ കഴിയാതെ വെന്നിയോട് പള്ളിക്ക് സമീപം ചോപ്പൻവിള പുരയിടത്തിലെ പുല്ല് കാട്ടിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു. തുടർന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
2007ൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ സുദേവൻ എന്ന മോഷ്ടാവിനൊപ്പം 11–ാം വയസ്സിൽ മോഷണം തുടങ്ങിയ പ്രതി 5 വർഷം ജുവനൈൽ ഹോമിലും കിടന്നു.
2010 വര്‍ഷത്തില്‍ ഹരിഹരപുരം എല്‍.പി.എസ് എന്ന സ്കൂളിലെ കമ്പ്യൂട്ടറുകളും മറ്റ് സാധനങ്ങളും മോഷണം ചെയ്തെടുത്ത കേസ്സില്‍ പ്രതിയുടെ ഫിംഗര്‍ പ്രിന്റ് വിവരം, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന്‍ വര്‍ക്കല പോലീസിന് അയച്ചു. തുടർന്ന് പ്രതിയെക്കുറിച്ച് നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൊല്ലം,ശക്തികുളങ്ങര,കിളികൊല്ലൂർ,പരവൂർ,കല്ലമ്പലം,അയിരൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ ക്ഷേത്ര കവർച്ച ബൈക്ക് മോഷണം തുടങ്ങി 30 ഓളം കേസുകളിൽ പ്രതിയാണ്.അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

- വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ

- വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും

- വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ

- വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ

- ആശുപത്രിയിൽ യുവതിയോട് അതിക്രമം; വെട്ടുകത്തിയുമായി വീട്ടിലെത്തി വധഭീഷണി



