
തിരുവനന്തപുരം: ബി.ജെ.പിക്ക് വേണ്ടി കട കാലിയാക്കല്‍ വില്‍പന നടത്തുന്ന കോണ്‍ഗ്രസിന്റെ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കി ബി.ജെ.പിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ജോലി കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ നടത്തുന്നതെല്ലാം ശരിയാണെന്ന് പ്രതിപക്ഷ നേതാവ് വിളിച്ചുപറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എല്‍.ഡി.എഫ് അധികാരത്തില്‍ തുടര്‍ന്നാല്‍ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകും. അതോടെ കോണ്‍ഗ്രസ് തകരും. അതുതടയാന്‍ യു.ഡി.എഫിനെ ജയിപ്പിക്കണമെന്ന പ്രചാരണം ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ചേര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നടത്തുന്നുണ്ട്. ബി.ജെ.പിക്ക് ശക്തമായ ബദല്‍ തങ്ങളാണെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍തന്നെ തോറ്റാല്‍ ഞങ്ങള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നുകളയുമെന്ന് വിലപിക്കുന്നു. മതന്യൂനപക്ഷത്തെ ലക്ഷ്യമിട്ടുള്ള അപഹാസ്യമായ നാടകമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.