Breaking News

യു.ഡി.എഫ് തരംഗം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് വന്‍ ലീഡ്

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ലീഡ് കരസ്ഥമാക്കിയാണ് ചാണ്ടി ഉമ്മന്‍ മുന്നേറുന്നത്. വോട്ടേണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍തന്നെ 34000 വോട്ടിന്റെ ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. എല്‍.ഡി.എഫ് ഉയര്‍ത്തിയ വികസന വാദങ്ങള്‍ പാടെ തള്ളിക്കളഞ്ഞുകൊണ്ട് പുതുപ്പള്ളിക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് നല്‍കിയ സ്‌നേഹാദരങ്ങളുടെ ചിറകിലേറിയാണ് ചാണ്ടി ഉമ്മന്റെ യാത്ര. അന്‍പതിനായിരം വരെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പുതുപ്പള്ളിയില്‍ പ്രതീക്ഷിക്കുന്നത്.

വോട്ടെണ്ണലിന്റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ യു.ഡി.എഫ് തരംഗമാണ് വരാനിരിക്കുന്നതെന്ന സൂചന ലഭിച്ചിരുന്നു. ഇതുവരെയും ഒരു ബൂത്തില്‍പോലും ചാണ്ടി ഉമ്മന് വെല്ലുവിളി ഉയര്‍ത്താന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസിന് സാധിച്ചിട്ടില്ല. അയര്‍ക്കുന്നം, അകലക്കുന്നം, മണ്ണാര്‍ക്കാട് പഞ്ചായത്തുകളില്‍ മൃഗീയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്. ഇതില്‍ മണ്ണാര്‍ക്കാട് ജെയ്ക്കിന് വലിയ പ്രതീക്ഷയുള്ള പഞ്ചായത്തായിരുന്നു.

ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ചിത്രത്തില്‍ പോലുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. യു.ഡി.എഫ് ക്യാമ്പുകളിലും ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലുമൊക്കെ ആവേശം തിരതല്ലുന്ന കാഴ്ചയാണ് കാണാനാവുന്നത്. യു.ഡി.എഫിന്റെ വിജയം ഉറപ്പിച്ചിരിക്കുകയാണ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും. പലയിടത്തും ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സ് ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *