Breaking News

“ചാൻസ് “ചിത്രീകരണം ആരംഭിച്ചു

അമിത്ചക്കാലക്കൽ, രുദ്ര, ഗുരു സോമസുന്ദരം, അനാർക്കലി മരിക്കാ ർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാവാഗതനായ ശ്രീരാജ് എം രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന “ചാൻസ് ” എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു.എ എം ആരീഫ് എം പി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.പ്രശസ്ത സംവിധായകൻ വിനയൻ ക്ലാപ്പടിച്ചു. സാബു തരികിട,അർജ്ജുൻ ഗോപാൽ,ശ്യാം മോഹൻ,
അലൻസിയാർ,ഹരീഷ് കണാരൻ,സുധീർ കരമന,നിർമ്മൽ പാലാഴി, കിച്ചു ടെല്ലസ്,ബിറ്റോ ഡേവീസ്,ചെമ്പിൽ അശോകൻ,വിനീത് തട്ടിൽ
സോണിയ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ക്യാപ്റ്റൻ മൂവി മേക്കഴ്സ്,നബീഹ മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് രാജ്,നുഫൈസ് റഹ്മാൻ, ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
പി സുകുമാർ നിർവ്വഹിക്കുന്നു.
ശ്രീരാജ് എം രാജേന്ദ്രൻ ജോസഫ് അഗസ്റ്റിൻ കുരുമ്പൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-ഷാൻ റഹ്മാൻ, എഡിറ്റർ-അഖിൽ മോഹൻ,പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-ത്യാഗു തേവന്നൂർ,ചമയം-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-അശോകൻ ആലപ്പുഴ, സ്റ്റിൽസ്-അൻവർ പട്ടാമ്പി, സംഘട്ടനം- മാഫിയാ ശശി, ഫിനാൻസ് കൺട്രോളർ-മഹേഷ്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-രാജീവ് പെരുമ്പാവൂർ,
പി ആർ ഒ-എ എസ് ദിനേശ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *