Breaking News

ബിയർ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തിയ കേസ്: ഒളിവിലായിരുന്ന പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി

കടയ്ക്കാവൂർ: ബിയർ കുപ്പി പൊട്ടിച്ച് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ പൊലീസ് കോയമ്പത്തൂരിൽ നിന്ന് സാഹസികമായി പിടികൂടി.

കീഴാറ്റിങ്ങൽ എ.കെ. നഗർ കാട്ടുവിള വീട്ടിൽ 26-കാരനായ കുട്ടി എന്ന് വിളിക്കുന്ന എയ്‌ഷർ ആണ് അറസ്റ്റിലായത്.
ജൂലൈ 1-ന് വൈകിട്ട് 7 മണിയോടെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴഞ്ചിറ ചിറയ്ക്ക് സമീപം ഇരിക്കുകയായിരുന്ന മേൽ കടയ്ക്കാവൂർ പഴഞ്ചിറ കല്ലുവിള വീട്ടിൽ ശരത്ത് (35) ആക്രമിക്കപ്പെടുകയായിരുന്നു.

പ്രതിയുടെ സുഹൃത്തിനതിരെ പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവദിവസം സ്ഥലത്തെത്തിയ പ്രതി ശരത്തുമായി വാക്കേറ്റമുണ്ടാക്കിയ ശേഷം കൈവശമുണ്ടായിരുന്ന ബിയർ കുപ്പി പൊട്ടിച്ച് തലയിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ശരത്ത് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവശേഷം ഒളിവിൽ പോയ പ്രതി സ്വന്തം മൊബൈൽ ഫോൺ ഉപേക്ഷിക്കുകയും മറ്റൊരാളുടെ പേരിൽ സിം കാർഡ് എടുത്ത് തമിഴ്നാട്ടിലെ കോയമ്പത്തൂർ മേട്ടുപ്പാളയത്തിന് സമീപം താമസിച്ചുവരികയുമായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ എസ്.എച്ച്.ഒ. സൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കോയമ്പത്തൂരിലെത്തി പ്രതിയെ പിടികൂടിയത്.

എസ്.ഐ. സജിത്ത്, ജയപ്രസാദ്, എ.എസ്.ഐ. ജിജു, പൊലീസ് ഉദ്യോഗസ്ഥരായ സാബു, ഇന്ദ്രജിത്ത്, മെബിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.അറസ്റ്റിലായ എയ്‌ഷറിനെതിരെ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിൽ നേരത്തെയും നിരവധി കേസുകൾ നിലവിലുണ്ടെന്നും ഇയാൾ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *