Breaking News

ഗണേശോത്സവം 2026: സ്വാഗതസംഘം രൂപീകരണവും പുരസ്കാര വിതരണവും നടന്നു

ആറ്റിങ്ങൽ: കരിച്ചിയിൽ ശ്രീ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ശ്രീ ഗണേശോത്സവ സമിതി കേരളത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗണേശോത്സവം 2026-ന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണവും പുരസ്കാര വിതരണവും നടന്നു. ആറ്റിങ്ങൽ കച്ചേരി നടയിലെ ഇന്നു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അഡ്വ. പി. ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അനർട്ട് ഡയറക്ടർ ഡോ. ജയരാജ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ വക്കം അജിത് സ്വാഗതം പറഞ്ഞു.
സ്വാമി അഗസ്ത്യശ്രീ രാജവൈദ്യ മോഹനന്ദ സരസ്വതി, അമർ ഹോസ്പിറ്റൽ എം.ഡി. ഡോ. രാധാകൃഷ്ണൻ, കണ്ണൻ ചന്ദ്രപ്രസ്, ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി, സംഗീത സംവിധായകൻ പാർഥസാരഥി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സൂര്യവംശി ഗുരുജി (പത്തനംതിട്ട കല്ലേത്ത് സ്വയംഭൂ സിദ്ധിഅമ്മകാവ്), കൃഷ്ണകുമാർ–രശ്മി (ഹമാരാ ചോയ്സ് ജ്വല്ലറി), ഡോ. ഡോൺ ഷാജു (ജീവധാര ആയുർവേദിക്കളരി മർമ്മ ചികിത്സാലയം, കണ്ണൂർ), അമ്പാടി (പ്രിൻസിപ്പൽ, എക്സോട്ടിക് ഇൻസ്റ്റിറ്റ്യൂഷൻ), അനൂപ് ആരാമം, രജീഷ് രാജ് (ബ്രഹ്മജ്യോതി ട്രസ്റ്റ് ബോർഡ് ഓഫ് ഇന്ത്യ, കോഴിക്കോട്), നിഹാസ് എ. (സിറ്റി മൊബൈൽസ്, ആറ്റിങ്ങൽ), സിനിമാതാരം അഖിൽ കവലയൂർ, എം.വി. സുബ്രഹ്മണ്യൻ നമ്പൂതിരി (യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി), ബ്രഹ്മശ്രീ നീലകണ്ഠൻ നമ്പൂതിരി (മുൻ ശബരിമല മേൽശാന്തി), നിഷാന്ത് ആലുക്കാട് (കേരളകൗമുദി), ഉണ്ണി നെടുമങ്ങാട് (മലയാള മനോരമ), അജിമോൻ വി.എസ്., മനോജ് എസ്., നിതീഷ് എം.പി., ആർ. സുനിൽ, വിഷ്ണുരാജ്, ലിജി സജി, സുരേഷ് കുമാർ മണമ്പൂർ, ശരത് (പഞ്ചവാദ്യം), ശ്യാം മണമ്പൂർ (സോപാനസംഗീതം) തുടങ്ങിയവർ സന്നിഹിതരായി.

കേരളത്തിലെ വിവിധ ഭാഗങ്ങളിലെ 50 ക്ഷേത്രങ്ങളിൽ നിന്നുള്ള സർപ്പപ്പാട്ട് കലാകാരന്മാരെയും 101 ക്ഷേത്രങ്ങളിലെ പ്രസിഡന്റുമാരെയും ചടങ്ങിൽ ആദരിച്ചു. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ചിത്രരചനാ മത്സരത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *