Breaking News

ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം: കല്ലമ്പലത്ത് അനുസ്മരണവും പുഷ്പാർച്ചനയും

കല്ലമ്പലം: ഉമ്മൻചാണ്ടി ദർശന വേദിയുടെയും പ്രിയദർശനി വനിതാ സാംസ്കാരിക വേദി നാവായിക്കുളത്തിന്റെയും ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കല്ലമ്പലം ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എം.എം. താഹ ഉദ്ഘാടനം ചെയ്തു. സ്വജീവിതത്തിൽ ലാളിത്യവും ജനങ്ങളോടുള്ള കരുതലും ഉയർന്ന വികസന കാഴ്ചപ്പാടും പുലർത്തിയ

ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. അശരണരുടെയും അവഗണിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഇന്ന് കേരളം അഭിമാനിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി മെട്രോ തുടങ്ങിയ വികസന പദ്ധതികളുടെ അടിത്തറ പാകുന്നതിൽ ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണത്തിനും നേതൃത്വത്തിനും നിർണായക പങ്കുണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉമ്മൻചാണ്ടി ദർശന വേദി ചെയർമാൻ അഡ്വ. എൻ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ സ്വാഗതം ആശംസിച്ചു.ഐ.എൻ.ടി.യു.സി നേതാവ് എൻ.കെ.പി. സുഗതൻ, കുടവൂർ മണ്ഡലം പ്രസിഡന്റ് എം. താജുദീൻ, യു.ഡി.എഫ് കുടവൂർ ചെയർമാൻ നിസാം കുടവൂർ, പ്രിയദർശനി വനിതാ സാംസ്കാരിക വേദി പ്രസിഡന്റ് മായാറാണി, ആസിഫ് കടയിൽ, സിയാദ് കല്ലമ്പലം, നഹാസ് കരിമ്പുവിള, ഹരിഹരൻ, നിസാർ മേനാപാറ, സുരേഷ് ബാബു, രാജേഷ് നാവായിക്കുളം, നവാസ് മാരുതിക്കുന്ന്, രാമചന്ദ്രൻ മുല്ലനല്ലൂർ, അൻസ സമീർ, റീമ രാജ്, ഹക്കീന, സുപ്രഭ, ഷീമ, ഉമേഷ്, ദിലീപ് കുമാർ, ആര്യ, അതുല്യ ഉണ്ണിത്താൻ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *