

വര്‍ക്കല: ജനം ടി.വി മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ പ്രതിയെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല നരിക്കല്ല് മുക്ക് സ്വദേശി സന്തോഷ്‌കുമാറാണ് അറസ്റ്റിലായത്. ജോലി ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തക സംഘത്തിലേക്ക് നുഴഞ്ഞു കയറിയ പ്രതി മാധ്യമ പ്രവര്‍ത്തകയെ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്തതോടെ ഇയാള്‍ മാധ്യമ പ്രവര്‍ത്തകയെ അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന്, പ്രതി സംഭവ സ്ഥലത്തുനിന്നും സൂത്രത്തില്‍ രക്ഷപെട്ടു. മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിച്ച പോലീസ് ഇന്നലെ വൈകിട്ട് നാല് മണിയോടെ പ്രതിയെ നരിക്കല് മുക്കില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.







