

തിരുവനന്തപുരം: മലയാള ചലച്ചിത്ര നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കുറേക്കാലമായി മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാള സിനിമാ ആസ്വാദകര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ചാണ് കനകതയെന്ന നടി വിടവാങ്ങുന്നത്. 350-ല്‍ അധികം സിനിമകളില്‍ അഭിനയിച്ച കനകലത അമ്പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ നാടക രംഗത്ത് സജീവമായിരുന്ന കനകലത മുപ്പത് വര്‍ഷത്തിലധികം മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിച്ചു.



മുഴുനീള കഥാപാത്രങ്ങള്‍ വളരെ കുറച്ചുമാത്രമേ ലഭിച്ചിരുന്നുള്ളൂവെങ്കിലും കിട്ടിയ വേഷങ്ങള്‍ വളരെ തന്മയത്വത്തോടെ വിജയകരമായി അഭിനയിച്ച് ഫലപ്പിക്കാന്‍ കനകലതയെന്ന നടിക്ക് സാധിച്ചു. ലഭിക്കുന്ന കഥാപാത്രത്തിന്റെ വലിപ്പച്ചെറുപ്പം നോക്കാതെ തന്റെ കഥാപാത്രത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കുന്നതില്‍ അവര്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. വന്‍ വിജയം നേടിയ നിരവധി സിനിമകളിലെ ചെറുതും എന്നാല്‍ ശ്രദ്ധേയവുമായ സാന്നിധ്യമായിരുന്നു കനകലത. കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.




