Breaking News

പൗർണമിക്കാവിൽ ആദിശക്തി ശ്രീകോവിൽ സമർപ്പണം ഏപ്രിൽ 2ന്

കോവളം: വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുരസുന്ദരീദേവി ക്ഷേത്രത്തിൽ രാജ്യത്തെ ഏറ്റവും ഉയരമുള്ള ആദിശക്തി വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ സമർപ്പണം മീനമാസ പൗർണമിയായ ഏപ്രിൽ 2ന് നടക്കും.

മധുര മീനാക്ഷി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ശങ്കരഭട്ട്, അസം കാമാഖ്യ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ അശോക് ഭട്ടാചാര്യ എന്നിവർ കാർമികത്വം വഹിക്കും. രാജസ്ഥാനിലെ വെണ്ണക്കൽ മലയിൽനിന്ന് ഒറ്റക്കല്ലിൽ കൊത്തിയെടുത്ത 23 അടി ഉയരമുള്ള വിഗ്രഹമാണ് ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതോടൊപ്പം ക്ഷേത്രത്തിലുള്ള രാജമാതംഗിയുടെയും ദുർഗയുടെയും വിഗ്രഹങ്ങളും രാജസ്ഥാനിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് ഡിസംബർ 23 മുതൽ 31 വരെ മഹാകാളികായാഗവും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *