Breaking News

കള്ളപ്പണം വെളുപ്പിച്ചു: സന്തോഷ് ഈപ്പനെതിരെ കേസെടുത്ത് ഇ.ഡി

സന്തോഷ് ഈപ്പന്‍

കൊച്ചി: കള്ളപ്പണം വെളുപ്പിച്ചതിന് യുണിടാക് എംഡി സന്തോഷ് ഈപ്പനെ പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കേസെടുത്തു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി സന്തോഷ് ഈപ്പനെതിരെ കേസെടുത്തിരിക്കുന്നത്.
ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കമ്മീഷന്‍ ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിയെന്നതാണ് കേസ്. ഇപ്പോള്‍ സന്തോഷ് ഈപ്പനെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നതെങ്കിലും കേസിന്റെ പുരോഗതിക്കനുസരിച്ച് കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കമ്മീഷന്‍ തുകയില്‍ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കണ്ടെത്തിയിട്ടുള്ളത്. വിദേശത്തേക്കു ഡോളര്‍ കടത്തിയതില്‍ നിലവില്‍ കസ്റ്റംസ് അന്വേഷണം നടക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *