
തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്ക് തുടങ്ങി. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ഭൂരിഭാഗം സര്‍വീസുകളും നിലച്ചു. മുപ്പതിലധികം ഡിപ്പോകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പത്തു ശതമാനം സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. തെക്കന്‍ ജില്ലകളില്‍ യാത്രക്ലേശം രൂക്ഷമാണ്. ഐ.എന്‍.ടി.യു.സി, ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.