Breaking News

വർക്കല മുനിസിപ്പൽ ഭരണസമിതിക്കെതിരെ ബിജെപിയുടെ പ്രതിഷേധ ധർണ്ണ

വർക്കല :വയോമിത്രം പദ്ധതി കാര്യക്ഷമമായി പ്രവർത്തനസജ്ജം ആക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വർക്കല മണ്ഡലം കമ്മിറ്റി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വയോജനങ്ങൾക്ക് വേണ്ടിയുള്ള സൗജന്യ മരുന്നുവിതരണവും വൈദ്യപരിശോധന പദ്ധതിയൂമായ വയോമിത്രം മരുന്ന് ക്ഷാമം മൂലം ഇപ്പോൾ നിർജ്ജീവമായ അവസ്ഥയി ലാണ് .അത്യാവശ്യം വേണ്ട പ്രാഥമിക ജീവൻ രക്ഷാ മരുന്നുകൾ പോലും വർക്കല മുനിസിപ്പാലിറ്റിയിലെ വാർഡുകളിൽ ലഭ്യമാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത് .

മണ്ഡലം ജന:സെക്രട്ടറി ദിനേശ് അധ്യക്ഷനായിരുന്ന പരിപാടിയിൽ വർക്കല മണ്ഡലം പ്രസിഡന്റ് വി .ആർ വിജി ധർണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വർക്കല നഗരസഭ അധികൃതർക്ക് മരുന്ന് വിതരണത്തിന് സംഭവിച്ച വീഴ്ച പരിഹരിച്ച് വയോമിത്രം പദ്ധതി കാര്യക്ഷമമായി പ്രവർത്തിക്കുന്നതുവരെ ബിജെപി പ്രതിഷേധ സമരപരിപാടികളുമായി രംഗത്തുണ്ടാവും എന്നും ഉദ്ഘാടന പ്രസംഗത്തിൽ വിജി കൂട്ടിച്ചേർത്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വർക്കല നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിൽ കെ ജി സുരേഷ് , മുകുന്ദൻ ,കോവിലകം മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *