Breaking News

“സബാഷ് ചന്ദ്രബോസ് ” വീഡിയോ ഗാനം റിലീസായി.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന “സബാഷ് ചന്ദ്രബോസ് “എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി, വി സി അഭിലാഷ് എഴുതി ശ്രീനാഥ് ശങ്കരൻ സംഗീതം പകർന്ന് സൂരജ് സന്തോഷ് ആലപിച്ച ” ജമന്തി ജമന്തി…” എന്നാരംഭി ക്കുന്ന ഗാനമാണ് റിലീസായത്.

ഇര്‍ഷാദ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്‌നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, ബാലു, അതിഥി തുടങ്ങിയവ രാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ജോളി വുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷൻ നിർവഹിക്കുന്നു. എഡിറ്റിംഗ്-സ്റ്റീഫന്‍ മാത്യു, സംഗീതം-ശ്രീനാഥ് ശിവശങ്കരൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്. എല്‍. പ്രദീപ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *