Breaking News

പക്ഷിപ്പനി: കോട്ടയം വെച്ചൂരില്‍ പക്ഷികളുടെ വില്‍പ്പന നിരോധിച്ചു; ആലപ്പുഴയില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലേക്ക്

പ്രതീകാത്മക ചിത്രം

കോട്ടയം: ആലപ്പുഴയ്ക്ക് പിന്നാലെ കോട്ടയം വെച്ചൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ വെച്ചൂര്‍ പഞ്ചായത്തില്‍ പക്ഷികളുടെ വില്‍പ്പന നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ നിരോധനം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനം നീട്ടുന്നതിനെതിരെ കര്‍ഷകര്‍ രംഗത്തുവന്നു. ആലപ്പുഴയില്‍ എട്ട് മാസത്തേക്ക് കൂടി നിരോധനം നീട്ടാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് കോഴി, താറാവ് കര്‍ഷകര്‍ അറിയിച്ചു.

കള്ളിംഗ് നടത്തിയതിന്റെ നഷ്ടപരിഹാരത്തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടക്കെണിയിലാണെന്നും ഇക്കാര്യത്തില്‍ മന്ത്രി ചര്‍ച്ചയ്ക്ക് തയാറാവണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. ചര്‍ച്ച നടത്താന്‍ തയാറായില്ലെങ്കില്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപകമായി പകരുന്ന സാഹചര്യത്തില്‍ 2025 വരെ പക്ഷി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. വൈറസിന്റെ ശക്തി കുറയുന്നതുവരെ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും ഇക്കാര്യം കര്‍ഷകരുമായി ചര്‍ച്ച ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *