Breaking News

സിദ്ധാര്‍ഥന്റെ മരണം: അന്വേഷണ കമ്മിഷന്‍ ഗവര്‍ണര്‍ക്ക് കൈമാറി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. രാജ്ഭവനിലെത്തിയാണ് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് അന്വേഷണ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറിയത്. സിദ്ധാര്‍ത്ഥന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തിയ സി.ബി.ഐ പ്രഥാമിക കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മാര്‍ച്ചിലാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി നിയമിച്ചത്.

സംസ്ഥാനമൊട്ടാകെ വ്യാപക ചര്‍ച്ചയായ സംഭവത്തില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവര്‍ണര്‍ കത്തയയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിരമിച്ച ജഡ്ജിമാരുടെ പേരുകള്‍ കോടതി ഗവര്‍ണര്‍ക്കു കൈമാറി. ഇവരില്‍നിന്നാണ് ജസ്റ്റിസ് ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി തിരഞ്ഞെടുത്തത്. വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍, ഡീന്‍, സിദ്ധാര്‍ഥന്റെ രക്ഷിതാക്കള്‍, സഹപാഠികള്‍, അധ്യാപകര്‍, പ്രതിപ്പട്ടികയിലുള്ള രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ 29 പേരില്‍ നിന്ന് കമ്മിഷന്‍ മൊഴിയെടുത്തിരുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *