Breaking News

ബിപോര്‍ജോയ് ശക്തിയാര്‍ജ്ജിക്കുന്നു; തിത്തല്‍ ബീച്ചില്‍ വന്‍ തിരമാലകള്‍, വീഡിയോ

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേതുടര്‍ന്ന് കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലെ തിത്തല്‍ ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 14 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിപോര്‍ജോയ് കൊടുങ്കാറ്റിന്റെ സ്വാധീനം കാരണം വന്‍ തിരമാലകളാണ് തിത്തല്‍ ബീച്ചില്‍ ആഞ്ഞടിച്ചത്.

നിലവില്‍ കൊടുങ്കാറ്റ്, ഗോവയില്‍ നിന്ന് 690 കിലോ മീറ്റര്‍ പടിഞ്ഞാറും, മുംബൈയില്‍ നിന്ന് 640 കിലോ മീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വേഗത്തിലാണ് കൊടുങ്കാറ്റ് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരള, ഗുജറാത്ത്, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ക്കും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *