Breaking News

ഇറച്ചിക്കോഴി വില ഉയരുന്നു; ഹോട്ടലുകളിലും വില കൂടുന്നു; കേരള ചിക്കന്‍ പദ്ധതി പാളുന്നു

പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുത്തനെ ഉയരുന്നു. നിലവില്‍ 140-160 രൂപ വരെ ഇറച്ചിക്കോഴിക്ക് വിലയുണ്ട്. ഇറച്ചി മാത്രമായാണ് വാങ്ങുന്നതെങ്കില്‍ വില 250 വരെയാകും. ഇതോടെ ഹോട്ടലുകളിലും ചിക്കന്‍ വിഭവങ്ങള്‍ക്ക് വില വര്‍ധിക്കുകയാണ്. വിവിധ വിഭവങ്ങള്‍ക്ക് 10 രൂപ മുതല്‍ 30 രൂപ വരെ ഹോട്ടലുകളില്‍ വില ഉയരുന്നുണ്ട്. ചിക്കന്‍ ബിരിയാണി, അല്‍ഫാം ചിക്കന്‍, ഷവായ് ചിക്കന്‍, ഷവര്‍മ്മ തുടങ്ങി ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവങ്ങള്‍ക്കാണ് വില കത്തിക്കയറുന്നത്.

ഇതോടെ, സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി പാളിയെന്നുതന്നെ പറയേണ്ടിവരും. കുടുംബശ്രീകള്‍ വഴി സംസ്ഥാനത്ത് ആവശ്യമായ ഇറച്ചിക്കോഴികള്‍ ലഭ്യക്കുക എന്നതാണ് കേരള ചിക്കന്‍ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍, സംസ്ഥാനത്ത് ഇറച്ചിക്കോഴി ഉല്‍പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം. തമിഴ്‌നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളാണ് ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ കച്ചവടം ചെയ്യപ്പെടുന്നത്. കോഴിക്കുഞ്ഞുങ്ങളെ വാങ്ങി സംസ്ഥാനത്തെ പൗള്‍ട്രി ഫാമുകളില്‍ വളര്‍ത്തി വില്‍ക്കുന്നത് കുറഞ്ഞിരിക്കുകയാണ്. ഇതാണ് തമിഴ്‌നാട്ടിലെ ഇറച്ചിക്കോഴി വിതരണക്കാര്‍ വില വര്‍ധിപ്പിച്ച് മുതലെടുക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *