Breaking News

ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്ത് സീറ്റില്ല; കോണ്‍ഗ്രസില്‍ കൂട്ടരാജി

ബിന്ദു കൃഷ്ണ

കൊല്ലം: കൊല്ലം നിയോജക മണ്ഡലത്തിലും കോണ്‍ഗ്രസില്‍ കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്ത പരന്നതോടെയാണ് കോണ്‍ഗ്രസിന്റെ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചത്. രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും ചില ഡിസിസി ഭാരവാഹികളും രാജിവച്ചു. രാജിവച്ചവരില്‍ എ ഗ്രൂപ്പ് നേതാക്കളും ഉള്‍പ്പെടുന്നു.
ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് രാജിവച്ചവര്‍ പറയുന്നത്. സംസ്ഥാന തല സാധ്യതാപട്ടികയില്‍ ഉണ്ടായിരുന്ന ബിന്ദു കൃഷ്ണയോട് കുണ്ടറയിലേക്ക് മാറണമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു. പകരം ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ വിഷ്ണുനാഥിനെയാണ് കൊല്ലത്തേക്ക് പരിഗണിക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളിലാണ് എഐസിസി സെക്രട്ടറിയായ പി.സി.വിഷ്ണുനാഥിന്റെ പേര് ഉയര്‍ന്നുവന്നത്. ചുവരുകള്‍ അടക്കം ബുക്ക് ചെയ്ത ശേഷം ഇനി മറ്റൊരിടത്തേക്ക് മാറാനികില്ലെന്ന് ബിന്ദുകൃഷ്ണ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. മണ്ഡലം ലക്ഷ്യംവെച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ബിന്ദു കൃഷ്ണ മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
പി സി വിഷുനാഥിനെ മണ്ഡലത്തില്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കൊല്ലം ഡിസിസി ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം ഹൈക്കമാന്‍ഡിനു കത്തയച്ചു. ഇതില്‍ രണ്ട് എ ഗ്രൂപ്പ് നേതാക്കളും ഒപ്പുവെച്ചതായാണ് വിവരം. ഉമ്മന്‍ചാണ്ടിയാണ് വിഷ്ണുനാഥിനെ നിര്‍ദേശിച്ചത്. ശൂരനാട് രാജശേഖരന്‍, കഴിഞ്ഞതവണ മത്സരിച്ച സൂരജ് രവി എന്നിവര്‍ക്കുവേണ്ടിയും ഒരുവിഭാഗം നേതാക്കള്‍ വാദിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *