
സില്‍ഗുരി: സി.പി.എം യുവനേതാവ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡാര്‍ജിലിംഗ് ജില്ലാ സെക്രട്ടറിയേറ്റ് മുന്‍ അംഗവും സിലിഗുരി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബോര്‍ഡ് ഓഫ് അഡ്മിനിസ്ട്രേറ്റര്‍ അംഗവുമായിരുന്ന ശങ്കര്‍ ഘോഷാണ് ബിജെപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ശങ്കര്‍ ഘോഷ് പാര്‍ട്ടിയില്‍നിന്ന് രാജി വച്ചത്. പാര്‍ട്ടിയില്‍ ജനാധിപത്യം ഇല്ലെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ രാജി. തൊട്ടുപിന്നാലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സിപിഎം ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ ഡാര്‍ജലീങ് എം.പി.രാജു ബിസ്ത എന്നിവരുടെ കൈകളില്‍ നിന്ന് ബി.ജെ.പി പാതക ഏറ്റുവാങ്ങിയാണ് ശങ്കര്‍ ഘോഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.