Breaking News

സി.പി.ഐ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു

പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: അവശേഷിച്ച നാല് സീറ്റില്‍ കൂടി സി.പി.ഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. നാട്ടികയില്‍ സിറ്റിങ് എം.എല്‍.എ ഗീത ഗോപിയെ ഒഴിവാക്കി പകരം സി.സി.മുകുന്ദനെ സ്ഥാനാര്‍ഥിയാക്കി. ചടയമംഗലത്ത് വനിതാ പ്രാതിനിധ്യം കൂടി ഉറപ്പാക്കി ജെ.ചിഞ്ചുറാണിക്ക് സീറ്റ് നല്‍കി. പറവൂരില്‍ വി.ഡി.സതീശനെതിരെ എം.ടി നിക്സണും ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍.സജിലാലും മത്സരിക്കും.
വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഗീത ഗോപിക്ക് മൂന്നാം ടേം കൂടി നല്‍കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ഇത് അംഗീകരിച്ചില്ല. പകരം നിര്‍ദേശിച്ച സി.സി.മുകുന്ദനെ നിര്‍ദേശിക്കുകയായിരുന്നു. സിപിഐ 25 സീറ്റിലാണ് ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ 21 സീറ്റില്‍ നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. സിപിഐ സ്ഥാനാര്‍ഥികളില്‍ ഇത്തവണ വനിതാ പ്രാതിനിധ്യം കുറഞ്ഞു. വൈക്കത്ത് രണ്ടാം ടേം മത്സരിക്കുന്ന സി.കെ.ആശയും ജെ.ചിഞ്ചുറാണിയും മാത്രമാണ് വനിതകളായിട്ടുള്ളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *