

മടവൂർ: ലഹരി ഉപയോഗത്തിന്റെ ഭീഷണിക്കെതിരെ കുരുന്നുക ളുടെ കരുത്തുറ്റ ഒറ്റക്കെട്ട് – ലോക ലഹരി വിരുദ്ധ ദിനാചരണ ത്തിന്റെ ഭാഗമായി മടവൂർ ഗവ. എൽ.പി. സ്കൂളിലെ വിദ്യാർത്ഥി കൾ ലഹരിക്കെതിരെയുള്ള ബോധവത്കരണ സന്ദേശവുമായി കയ്യകർത്തി സ്കൂളിന്റെ അങ്കണത്തിൽ ഒരുക്കിയ ലഹരി വിരുദ്ധ വലയം സമൂഹത്തോട് ഉണർന്ന നിലപാട് രേഖപ്പെടുത്തി.
“ജീവിതമാണ് ലഹരി”, “വായനയാണ് ലഹരി” തുടങ്ങി നിലപാടുറ്റ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായാണ് കുട്ടികൾ പ്രകടനം നടത്തിയത്. കുട്ടികളുടെ ഫ്ലാഷ് മോബ് ലഹരിക്കെതിരെയുള്ള താക്കീതായി. പ്രകടമായി മറ്റ് വിദ്യാർത്ഥികൾക്കും പ്രേരണയായി.

അനുബന്ധമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സംഗമത്തിൽ പി.ടി.എ. പ്രസിഡൻ്റ് ആരതി കൃഷ്ണ അധ്യക്ഷയായി. വസുദേവ് ശങ്കറും മഹേശ്വരും ലഹരിയുടെയും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളുടെയും പശ്ചാത്തലത്തിൽ പ്രഭാഷണം നടത്തി. രോഹിണി ഈ അവസരത്തിൽ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. വസുദേവ് ശങ്കർ, മഹേശ്വർ എന്നിവർ ലഹരിയുടെ ചതിക്കുഴികൾ വിശദീകരിച്ചു.
അവന്തിക ദിലീപ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സജിത്ത് മടവൂർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ ഷഹിൻ പി.എം സ്വാഗതം ആശംസിക്കുകയും സീനിയർ അസിസ്റ്റൻറ് പ്രീത കെ.എൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഈ പരിപാടി കുട്ടികളിൽ ലഹരി വിരുദ്ധ ബോധം വളർത്തുന്ന തോടൊപ്പം സമൂഹത്തിലും ശക്തമായ സന്ദേശം നൽകുന്നതായും, സ്കൂളിന്റെ ഇത്തരം ഇടപെടലുകൾ മാതൃകാപരമാണെന്നും നേതൃത്വം നൽകിയവർ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ മാസം … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് വെള്ളിയാഴ്ച …

