Breaking News

ബാങ്കിൽതന്നെ തൂങ്ങി മരണം; വിരമിച്ച ബാങ്ക് ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മരണപ്പെട്ട ഗിരിധർ ഒരു സംസ്ഥാനതല പവർ ലിഫ്റ്ററായിരുന്നു. വിവിധ മത്സരങ്ങളിൽ നിരവധി മെഡലുകളും പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുമുണ്ട്.

മംഗലാപുരം (മംഗളൂർ): മുൻ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാംഭ​വ​ൻ കോം​പ്ല​ക്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ലെ സ്റ്റോ​ർ റൂ​മി​ലാണ് മരിച്ച നിലയിൽ കണ്ടെത്തി യത്. അ​ള​കെ സ്വ​ദേ​ശി ഗി​രി​ധ​ർ യാ​ദ​വാ​ണ് (61) മ​രി​ച്ച​ത്. 40 വ​ർ​ഷ​ത്തിലേറേ യായി കൊ​ഡി​യ​ൽ​ ബെ​യ്‌​ലി​ലെ ക​ന​റാ ബാ​ങ്ക് ശാ​ഖ​യി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി ചെയ്യുകയായിരുന്നു. അ​ടു​ത്തി​ടെ​യാ​ണ് ജോലിയിൽ നിന്നും വി​ര​മി​ച്ച​ത്.

ബാങ്കിൽ നിന്ന് വിരമിച്ചതിന് ശേഷവും പതിവായി ഗി​രി​ധ​ർ അവിടെ സന്ദർശനം നടത്തിയി രുന്നു. ബു​ധ​നാ​ഴ്ച പ​തി​വു​പോ​ലെ ബാ​ങ്കി​ൽ പോ​യെ​ങ്കി​ലും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യി​ല്ല. തുടർന്ന് ഭാ​ര്യ ബ​ന്ദ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ, കാ​ണാ​താ​യ​താ​യി പ​രാ​തി ന​ൽ​കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ബാ​ങ്ക് തു​റ​ന്ന​പ്പോ​ൾ ഗി​രി​ധ​റി​നെ സ്റ്റോ​ർ റൂ​മി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. ജോലിയിൽ നിന്നുള്ള വിരമിക്കൽ മാനസിക സംഘർഷത്തിലേയ്ക്ക് നയിച്ച തായും, ബാങ്കിനെയും ജീവനക്കാരെയും പിരിയാൻ ബുദ്ധിമുട്ടുള്ള തായും ഗിരിധർ ഭാര്യയോട് പറഞ്ഞിരുന്നു.

മരണപ്പെട്ട ഗിരിധർ യാദവ് ഒരു സംസ്ഥാനതല പവർ ലിഫ്റ്ററായി രുന്നു. വിവിധ മത്സരങ്ങളിൽ നിരവധി മെഡലുകളും പുരസ്കാരങ്ങ ളും സ്വന്തമാക്കിയിട്ടുമുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കു ന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *