

പരന്ന വായനയല്ല, ആഴമുള്ള വായനയാണ് ഈ കാലഘട്ടത്തിന് വേണ്ടത്,”
തിരുവനന്തപുരം: നിലപാടുകൾക്കൊപ്പം ഇപ്പോൾ വായനയുടെ ശക്തിയുമായി മുന്നോട്ട് പോവുകയാണ് ആശമാർ. സമരവേദിയിൽ പുസ്തകക്കൂട് ഒരുക്കി, സമരത്തിന് വാചാലമല്ലാത്ത എന്നാൽ ആഴമുള്ള ഒരു വായനാപഥം അവർ തുറന്നിരിക്കുന്നു. സ്വന്തം വീട്ടിൽ നിന്നുമെത്തിച്ചതും, പൊതുജനങ്ങൾ സംഭാവനയായി നൽകിയതുമായ പുസ്തകങ്ങളാണ് ഇതിനകം സമരവേദിയിൽ കൃത്യമായി ക്രമീകരിച്ചിരിക്കുന്നതെങ്കിലും, ഈ ചെറിയ ലൈബ്രറി ദിവസേന വളരുകയാണ്.

വ്യാഴാഴ്ച മുതൽ ഒരു പത്രം സമ്മാനമായി സമരവേദിയിലേക്ക് നൽകുമെന്ന് അറിയിച്ച ബുക്ക് സ്റ്റാൾ ഉടമ രമേശ് കുമാറിന്റെ തീരുമാനം പുതുമയോടെ സ്വീകരിക്കപ്പെട്ടു.
ചട്ടമ്പി സ്വാമി ആർക്കൈവ് ട്രസ്റ്റ്, മെൻസ്ട്രേഷൻ മാറ്റേഴ്സ് കുട്ടായ്മ, എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ജെ. ദേവിക, മെഹറുമാഹിൻ, ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ചൈതന്യ, വിദ്യാർത്ഥിനികളായ ദേവിക അജിത്, കീർത്തന എന്നിവരുടെ സാന്നിധ്യവും പുസ്തക സംഭാവനകളും ചടങ്ങ് ദിനത്തിൽ തീർത്തും ശ്രദ്ധേയമായി.

സാറ ജോസഫ്, ജോർജ് ഓണക്കൂർ, റോസ് മേരി തുടങ്ങിയ നിരവധി എഴുത്തുകാർ ഇതിനോടകം തന്നെ സമരത്തിന് കടന്നു നിന്നു, ആശയപരമായ പിന്തുണയും പൊതുവായ പങ്കാളിത്തവുമാണ് ഈ കൂട്ടായ്മയുടെ ഏറ്റവും വലിയ കരുത്ത്.
“പരന്ന വായനയല്ല, ആഴമുള്ള വായനയാണ് ഈ കാലഘട്ടത്തിന് വേണ്ടത്,”– സമരസമിതി നേതാവ് എസ്. മിനി
വൈകുന്നേരങ്ങളിൽ പുസ്തകചർച്ചകൾ, വായനാപരിപാടികൾ, ആലോചനാമേഘങ്ങൾ തുടങ്ങിയവ സമരവേദിയിൽ തുടർച്ചയായി നടക്കും. വായനയിലൂടെ പ്രതിരോധം എന്ന ആശയത്തെ ഉൾക്കൊ ണ്ടുനടക്കുന്ന ഈ പരിപാടിയിൽ സമരത്തെ പിന്തുണയ്ക്കുന്ന ഏതൊരാൾക്കും പങ്കാളിയാകാം.
ലൈബ്രറിയിലേക്ക് ഇനിയും പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താൽപര്യമുള്ളവർക്ക് സമരവേദിയിൽ നേരിട്ട് എത്തിക്കാനോ, അല്ലെങ്കിൽ 73063 72031 എന്ന നമ്പറിൽ ബന്ധപ്പെടാനോ കഴിയും.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ മഹേഷ് (18) ആണ് … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ മാസം 20-നാണ് ജിഷയുടെ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ തേവാനം നിഷാ സദനം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് വെള്ളിയാഴ്ച രാവിലെ 9 …





