
വർക്കല : വൻ ചാരായവാറ്റും വിൽപ്പനയും നടത്തുന്ന സംഘം വർക്കല എക്സൈസ് സർക്കിളിന്റെ പിടിയിൽ. കോവിഡ് 19 നോട് അനുബന്ധിച്ച് ലോക്ക്ഡൗണിന്റ ഭാഗമായി മദ്യലഭ്യത കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കോഴി ഫാമിനുള്ളിൽ വൻ രീതിയിൽ കോട തയ്യാറാക്കി സൂക്ഷിച്ചു വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം വാറ്റി വിൽപ്പന നടത്തി വന്നിരുന്ന പ്രതികളാണ് എക്സൈസ് പിടിയിലായത് . ഊന്നിന്മൂട് പുതുവൽ കളീയ്ക്കൽ പള്ളിക്ക് സമീപമുള്ള കോഴി ഫാമിലാണ് പ്രതികൾ ചാരായവാറ്റ് നടത്തി വന്നിരുന്നത്. ചാരായം വാറ്റി വില്പന നടത്തി വന്നിരുന്ന കോഴി ഫാമിന്റെ ഉടമയായ മൈലവിള അമീനുദ്ദീൻ മൻസിലിൽ അബ്ദുൽ മജീദ് മകൻ അനസ് (32), സഹായിയായി പ്രവർത്തിച്ചു വന്നിരുന്ന അയിരൂർ വട്ടക്കരമൂല രതിഭവനിൽ സുകുമാരൻ മകൻ സുദർശനൻ (47) എന്നിവരാണ് വർക്കല എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥരുടെ വലയിലായാത്. ഒരു ലിറ്റർ ചാരായം 2000 രൂപ വരെയുള്ള വിലയ്ക്കാണ് വർക്കല താലൂക്ക് പ്രദേശങ്ങളിലും മറ്റും പ്രതികൾ വില്പന നടത്തി വന്നിരുന്നത്.സമീപ ജില്ലയിൽ നിന്നുപോലും ആവശ്യക്കാർക്ക് പ്രതികൾ ചാരായം എത്തിച്ചു കൊടുത്തിരുന്നൂവെന്നാണ് വിവരം. കുറ്റകൃത്യത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുന്നതായും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദ് അറിയിച്ചു. പ്രതികളെ പിടികൂടുന്ന സമയം വില്പനക്ക് തയാറാക്കി വെച്ചിരുന്ന 10 ലിറ്റർ ചാരായം, ചാരായവാറ്റിനായി പാകപ്പെടുത്തിയ ബാരലുകളിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോട, സ്ററൗ, ഗ്യാസ് സിലിണ്ടർ, തുടങ്ങി മറ്റ് വാറ്റ് ഉപകരണങ്ങൾ, എന്നിവയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം നൗഷാദ്, പ്രിവന്റീവ് ഓഫീസർമാരായ എ. അഷ്റഫ്, രതീശൻ ചെട്ടിയാർ,സിവിൽ എക്സൈസ് ഓഫീസർമാരായ എസ് സജീർ, വൈശാഖ്, അഭിഷേക് (ട്രെയിനി) എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് ഇത്തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉത്പാദനവും വിതരണവും പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുന്ന പക്ഷം,9447556578,04702692212 എന്നീ നമ്പറുകളിൽ അറിയിക്കാൻ താത്പര്യപെടുന്നു.