

ആറ്റിങ്ങൽ: ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 98-ാം ജന്മദിനാഘോഷവും സമൂഹ വിവാഹത്തിന്റെയും ഉദ്ഘാടനം സായിഗ്രാമത്തിൽ നവംബർ 23 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ്. എ. ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഓൺലൈനിലൂടെ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻപിള്ള നിർവ്വഹിച്ചു. മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, റിട്ട. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. എം.ആർ. ഹരിഹരൻ നായർ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി രുന്നു. ട്രസ്റ്റ് ഫൗണ്ടർ & എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാർ സ്വാഗതം പറഞ്ഞു. ട്രസ്റ്റ് സ്റ്റേറ്റ് കോർഡിനേറ്റർ അനന്തു കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ കൃതജ്ഞത പറഞ്ഞു. ചടങ്ങിൽ ടി.പി. ശ്രീനിവാസൻ സാമൂഹ്യ പ്രവർത്തകയായ നിഷ സ്നേഹക്കൂട് നെ പൊന്നാടയണിയിച്ച് ആദരിച്ചു. എം.ജി.കെ. പിള്ള ആശംസകൾ അർപ്പിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. എസ്. ശ്രീകുമാർ, സായിഗ്രാമം സോഷ്യൽ ടൂറിസം ഡയറക്ടർ പ്രൊഫ. ബി. വിജയകുമാർ, ട്രസ്റ്റ് ഡയറക്ടർ ബോർഡംഗങ്ങളായ അഡ്വ. മുട്ടത്തറ വിജയകുമാർ, ഡോ. കെ. എസ്.എസ്. നായർ, ട്രസ്റ്റ് ബോർഡ് മെമ്പർ സി.കെ. രവി, അനിൽ, ശ്രീ സത്യസായി ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ. സുമേഷ് ഗോപിനാഥ്, പള്ളിപ്പുറം ജയകുമാർ, ബി. ജയചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

സായിഗ്രാമത്തിൽ ഇതുവരെ സമൂഹ വിവാഹത്തിലൂടെ 312 വിവാഹങ്ങൾ നടത്തിക്കഴിഞ്ഞു. 313 മുതൽ 315 വരെയുള്ള 3 വിവാഹങ്ങളാണ് ഇന്ന് സായിഗ്രാമത്തിൽ നടന്ന സമൂഹ വിവാഹത്തി ലൂടെ നടന്നത്. അട്ടപ്പാടി ആദിവാസി ഊരുകളിൽ നിന്നുമെത്തിയവരാണ് വധൂവരന്മാർ. മുരുകൻ -ശാന്തി. പണലി.ആർ-കവിത.കെ, ശശികുമാർ -മഞ്ജു എന്നിവരാണ് വധൂവരന്മാർ ഇവരുടെ ബന്ധു മിത്രാധികളുടേയും ടി.പി. ശ്രീനിവാസൻ, ജസ്റ്റിസ്. എം.ആർ. ഹരിഹരൻ നായർ, ജസ്റ്റിസ്. എ. ലക്ഷ്മിക്കുട്ടി, ശ്രീ. കെ.എൻ. ആനന്ദകുമാർ, കെ. ഗോപകുമാരൻ നായർ എന്നീ വിശിഷ്ട വ്യക്തി കളുടേയും സാന്നിധ്യത്തിൽ സായിഗ്രാമത്തിലെ സായി ഗണേഷ് ഹാളിൽ വച്ച് നടന്നു. ഭഗവാൻ ശ്രീ സത്യസായി ബാബയുടെ 98-ാം ജന്മദിനാഘോഷത്തോടനു ബന്ധിച്ച് സായിഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ സത്യസായി ബാബ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നു. രാംഗഗംഗ ഓംങ്കാര ഭക്തിഗാനസുധ അംഗങ്ങൾ അവതരിപ്പിച്ച ഭക്തിഗാനസുധയും നടന്നു.

