Breaking News

ആറ്റിങ്ങൽ സ്വദേശിയെ ജോലിസ്ഥലത്തു നിന്നും കാണാതായി

ആറ്റിങ്ങൽ: വക്കം മുറിയിൽ ചോനക്കുടിയിൽ വീട്ടിൽ ജയരാജ് (44) എന്നയാളെ നവംബർ 22 ബുധനാഴ്ച മുതൽ കാണാതായി. കഴിഞ്ഞ ദിവസം രാവിലെ 11 മണി മുതൽ ജോലിസ്ഥലമായ മാവേലിക്കര കല്ലുമലയിൽ നിന്നും കണ്ടിയൂരുള്ള കടയിൽ ജോലിക്കുള്ള സാധനങ്ങൾ വാങ്ങാൻ പോയി മടങ്ങിയ ശേഷമാണ് ജയരാജിനെ കാണാതായതെന്നാണ് പ്രാഥമികവിവരം. കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ മാവേലിക്കര പോലീസ് സ്റ്റേഷൻ പരാതി നൽകി. ജയരാജ് മൂന്ന് വർഷമായി ഭാര്യാഗൃഹമായ ആറ്റിങ്ങൽ തച്ചൂർക്കുന്നിലെ കാഞ്ഞിരംവിളവീട്ടിലായിരുന്നു താമസം. ജയരാജനെ കാണാതായതിനെ തുടർന്ന് ഭാര്യ അശ്വതി ആറ്റിങ്ങൽ പോലീസിലും പരാതി നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *