Breaking News

ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ ബാറ്ററി ഇൻവർട്ടറിന് തീപിടിച്ചു; ജീവനക്കാരുടെ ഇടപെടലിൽ വൻ അപകടം ഒഴിവായി

വർക്കല: ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ചിരുന്ന 10 ബാറ്ററികൾ ഉൾപ്പെട്ട ഇൻവർട്ടർ സംവിധാനത്തിന് തീപിടിച്ചു. ശനിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

ഇൻവർട്ടറിന്റെ പുറകുഭാഗത്താണ് തീപിടിത്തമുണ്ടായത്. ഇന്നലെയുണ്ടായ ശക്തമായ മഴയെ തുടർന്ന് രാത്രി മുഴുവൻ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ഇൻവർട്ടർ സംവിധാനത്തെ ആശ്രയിച്ചായിരുന്നു.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും ജീവനക്കാർ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണച്ചിരുന്നു.

ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ തീപിടിത്തവും അപകടസാധ്യതയും ഒഴിവാക്കാനായി.
തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു. ചെമ്മരുതി പഞ്ചായത്ത് പ്രസിഡൻ്റ് , വാർഡ് മെമ്പർ എന്നിവരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *