Breaking News

കടയ്ക്കാവൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു

കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന റെയിൽപാതയ്ക്കു സമീപം മൃതദേഹം കണ്ടെത്തിയത്.

കൊല്ലം ശൂരനാട് സ്വദേശിയും നിലവിൽ വർക്കല അയിരൂർ ഗവ. എൽ.പി.എസ്. സ്കൂളിന് സമീപം വാറുവിള വീട്ടിൽ താമസിച്ചുവരികയുമായിരുന്ന ഉണ്ണികൃഷ്ണൻ (39) ആണ് മരിച്ചത്.
സംഭവത്തെ തുടർന്ന് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

മൃതദേഹം ശൂരനാട്ടെ വസതിയിലെത്തിച്ചിരിക്കുകയാണ്. സംസ്കാരം തിങ്കളാഴ്ച നടക്കും. മരണപ്പെട്ട ഉണ്ണികൃഷ്ണൻ പിന്നോക്കക്ഷേമ വകുപ്പിൻ്റെ കീഴിൽ ഐ.ടി. വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ പ്രീതുപ്രഭാകർ. മകൻ ധ്യാൻ.

സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *