

ബോക്സോഫീസിൽ തരംഗം തീർത്ത് ദശാബ്ദത്തിനു ശേഷം വീണ്ടും തിയേറ്ററിലെത്താൻ തയ്യാറാവുകയാണ് ബാഹുബലി. ചിത്രം റിലീസ് ചെയ്തതിന്റെ പത്താം വർഷികം ആഘോഷിക്കാനിരി ക്കെയാണ് നിർമാതാക്കൾ റീ റിലീസ് വിവരം പുറത്തു വിട്ടിരിക്കു ന്നത്.
എസ്.എസ്. രാജമൗലി സഹ-രചനയും സംവിധാനവും നിർവഹിച്ച്, പ്രബാസ്, റാണ ദഗ്ഗുബതി,അനുഷ്ക ഷെട്ടി,തമന്ന ഭാട്ടിയ, രമ്യകൃഷ്ണൻ, സത്യരാജ്, നാസർ എന്നിവർ അഭിനയിച്ച ചിത്രം ലോകമെ മ്പാടും ബോക്സ് ഓഫീസിൽ 650 കോടി നേടിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗം ബാഹുബലി 2: ദി കൺക്ലൂഷൻ , ലോകമെമ്പാ ടുമായി 1788.06 കോടിയും ആഭ്യന്തര ബോക്സ് ഓഫീസിൽ 1030.42 കോടിയും നേടി ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വലിയൊരു ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു.



