Breaking News

നിര്യാതനായി

വർക്കല: ശിവഗിരി കൈതക്കോണം കിഴക്കേവിള വീട്ടിൽ ബാലകൃഷ്ണൻ (93)നിര്യാതനായി. വാർദ്ധക്യസഹജ അസുഖങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ യായിരുന്നു മരണം സംഭവിച്ചത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വർക്കലയിലെ മുതിർന്ന നേതാവും , ശാരദകലാസമിതിയുടെ സ്ഥാപകരിൽ ഒരാളുമായിരുന്നു. സിപിഎം മ്മിൻ്റെ രഘുനാഥപുരം ബ്രാഞ്ച് സെക്രട്ടറി, വർക്കല ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളിൽ പൊതുപ്രവർത്തകർക്ക് മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട് .

വർക്കല ശ്രീനിവാസപുരം പി.ആർ ലാൻഡിൽ ഉച്ചയ്ക്ക് 12.30 കൂടി സംസ്കാര ചടങ്ങുകൾ നടക്കും. ഭാര്യ: പ്രഭാവതി, മക്കൾ: ജയപ്രകാശ്, പ്രസന്നകുമാരി, പ്രദീപ്കുമാർ, പ്രസൂനകുമാർ .മരുമക്കൾ: സിന്ധു, ശിവരാജൻ, ബിന്ദു.

Related posts

Leave a Reply

Your email address will not be published. Required fields are marked *