Breaking News

ബി.ഡി.ജെ.എസ് പിളര്‍ന്നു: വിമതര്‍ യു.ഡി.എഫിനൊപ്പം

ബി.ജെ.എസ് നേതാക്കള്‍ പത്രസമ്മേളനത്തിനിടെ

കൊച്ചി: കേരളത്തില്‍ എന്‍.ഡി.എയുടെ ഭാഗമായ ഭാരത് ധര്‍മ ജനസേന(ബി.ഡി.ജെ.എസ്) പിളര്‍ന്നു. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന വി.ഗോപകുമാര്‍, കെ.കെ.ബിനു, എന്‍.കെ.നീലകണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിമതസംഘം ഭാരതീയ ജനസേന(ബി.ജെ.എസ്) എന്ന പേരില്‍ പുതിയ പാര്‍ട്ടിയും രൂപീകരിച്ചു.
ബി.ജെ.എസ് യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്നും എന്‍.കെ.നീലകണ്ഠന്‍ പറഞ്ഞു. ബി.ജെ.പിയെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചത്. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനപ്പോലെ ബി.ജെ.പിയും ജനങ്ങളെ വഞ്ചിച്ചെന്ന് എന്‍.കെ.നീലകണ്ഠന്‍ ആരോപിച്ചു.
ശബരിമല വിഷയത്തിലടക്കം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് യു.ഡി.എഫ് ഉറപ്പ് നല്‍കിയെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അര്‍ഹമായ പരിഗണന തരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എന്‍.കെ.നീലകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ എന്‍.കെ നീലകണ്ഠന്‍ (പ്രസിഡന്റ്), വി.ഗോപകുമാര്‍, കെ.കെ ബിനു (വര്‍ക്കിങ് പ്രസിഡന്റുമാര്‍), കെ.എസ്.വിജയന്‍ (ജനറല്‍ സെക്രട്ടറി), ബൈജു.എസ്.പിള്ള (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 50 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവും ചുമതലയേറ്റു. ബി.ഡി.ജെ.എസിലെ ഭൂരിപക്ഷം സംസ്ഥാന കൗണ്‍സില്‍ നേതാക്കളും 11 ജില്ലാ കമ്മിറ്റികളും ഒപ്പമുണ്ടെന്ന് ബി.ഡി.ജെ.എസ് വിട്ടവര്‍ അവകാശപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *