
കൊച്ചി: വിമതര്‍ക്കെതിരെ ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അജി.എസ്.ആര്‍.എം. പാര്‍ട്ടി വിട്ടവര്‍ സ്വാര്‍ത്ഥതാല്‍പര്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് ഓഫറുകള്‍ വാരിക്കോരി കൊടുക്കുകയാണ്. അതിന് പിന്നാലെയാണ് നീലകണ്ഠന്‍ മാസ്റ്ററും സംഘവും പോയിരിക്കുന്നത്. ആശയത്തിന്റെ പേരില്‍ നിലകൊള്ളുന്ന ബഹുഭൂരിപക്ഷം പേരും ബി.ഡി.ജെ.എസിനൊപ്പമാണ്. ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റിയിലേക്ക് ഒരംഗത്തെപ്പോലും കൊണ്ടുവരാന്‍ കഴിവില്ലാത്തവരാണ് പുതിയ പാര്‍ട്ടി ഉണ്ടാക്കിയിരിക്കുന്നത്. അവരുടെ കൊഴിഞ്ഞുപോക്ക് ബി.ഡി.ജെ.എസ് എന്ന വലിയൊരു പ്രസ്ഥാനത്തെ ഒരു തരത്തിലും ബാധിക്കില്ല-അജി.എസ്.ആര്‍.എം ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു.
വി.ഗോപകുമാര്‍, കെ.കെ.ബിനു, എന്‍.കെ.നീലകണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിമതസംഘം ബി.ഡി.ജെ.എസ് വിട്ട് ഭാരതീയ ജനസേന(ബി.ജെ.എസ്) എന്ന പേരില്‍ പുതിയ പാര്‍ട്ടിയും രൂപീകരിച്ചത്. ബി.ജെ.എസ് യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്നും എന്‍.കെ.നീലകണ്ഠന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ പാര്‍ട്ടി രൂപീകരിച്ചതിന് പിന്നാലെ എന്‍.കെ.നീലകണ്ഠന്‍ (പ്രസിഡന്റ്), വി.ഗോപകുമാര്‍, കെ.കെ ബിനു (വര്‍ക്കിങ് പ്രസിഡന്റുമാര്‍), കെ.എസ്.വിജയന്‍ (ജനറല്‍ സെക്രട്ടറി), ബൈജു.എസ്.പിള്ള (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റും 50 അംഗ സംസ്ഥാന എക്‌സിക്യൂട്ടീവും ചുമതലയേറ്റിരുന്നു.